കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2022-ലെ എന്‍.ഐ.ആര്.എഫ് റാങ്കിങില്‍ കൊച്ചി അമൃത, രാജ്യത്തെ മികച്ച എട്ടാമത്തെ മെഡിക്കല്‍ കോളേജ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് രാജ്യത്തെ മികച്ച പത്ത് മെഡിക്കല്‍ കോളേജുകളുടെ പട്ടികയില്‍ അമൃത ഉള്‍പ്പെടുന്നത്.
ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് ഒന്നാമത്. സര്‍വകലാശാലകളുടെ റാങ്കിങില്‍ ഇത്തവണയും അമൃത വിശ്വ വിദ്യാപീഠം അഞ്ചാമത് എത്തി. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് രാജ്യത്തെ മികച്ച 10 സര്‍വകലാശാലകളുടെ പട്ടികയില്‍ അമൃത വിശ്വ വിദ്യാപീഠം ഇടംപിടിക്കുന്നത്.
എഞ്ചിനീയറിങ്, ഫാര്‍മസി, ഡെന്റല്‍ കോളേജ് വിഭാഗം റാങ്കിങിലും ഇത്തവണ മികച്ച നേട്ടമാണ് അമൃത സ്വന്തമാക്കിയത്. ഫാര്‍മസി കോളേജ് വിഭാഗത്തില്‍ 14-ാം റാങ്കാണ് അമൃത നേടിയത്. രാജ്യത്തെ മികച്ച 15 ഫാര്‍മസി കോളേജുകളില്‍ ഇടംപിടിച്ച കേരളത്തില്‍ നിന്നുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ് അമൃത.