പുല്‍പ്പള്ളി : ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പുല്‍പ്പള്ളി ആനപ്പാറയില്‍ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു.
പുല്‍പ്പള്ളി ക്ഷീരോല്പ്പാദക സഹകരണ സംഘത്തിനുകീഴിലാണ് പ്രവര്‍ത്തനം.
ക്ഷീരകര്‍ഷകര്‍ക്ക് മുന്തിയ ഇനം പശുക്കളെ വിതരണംചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് ആരംഭിച്ചത്. സംസ്ഥാനത്തെ നാലാമത്തെ കിടാരി പാര്‍ക്കാണിത്. അത്യുല്‍പ്പാദന ശേഷിയുള്ള പശുക്കളെ വാങ്ങാന്‍ അയല്‍ സംസ്ഥാനങ്ങളെയാണ് ജില്ലയിലെ കര്‍ഷകര്‍ ആശ്രയിച്ചിരുന്നത്. ഇനി ഇവിടെനിന്ന് ലഭിക്കും.
ക്ഷീരവികസന വകുപ്പിന്റെ സബ്സിഡിയോടെ പശുക്കളെ സ്വന്തമാക്കാം. 50 കിടാരികളെ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. 25,000 രൂപ മുതലാണ് വില. തമിഴ്നാട് കൃഷ്ണഗിരിയില്നിന്നാണ് പശുക്കളെ എത്തിച്ചത്. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തില്‍ പശുക്കളുടെ ആരോഗ്യം നിരന്തരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ക്ഷീരകര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത് കിടാരികളെ സ്വന്തമാക്കാം. ചടങ്ങില്‍ ഐ സി ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാര്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉഷാദേവി, കെഎസ്എഫ്ഇ ഡയറക്ടര്‍ വിജയന് ചെറുകര, ബത്തേരി കാര്‍ഷിക ബാങ്ക് വൈസ് പ്രസിഡന്റ് എം എസ് സുരേഷ് ബാബു, മില്‍മ ജില്ലാ ഓഫീസര്‍ ബിജു സ്കറിയ, ജില്ലാ പഞ്ചായത്ത് അംഗം ബിന്ദു പ്രകാശ്, സുശീല സുബ്രഹ്മണ്യന് എന്നിവര്‍ സംസാരിച്ചു. സംഘം പ്രസിഡന്റ് ബൈജു നമ്ബിക്കൊല്ലി സ്വാഗതവും സെക്രട്ടറി എം ആര് ലതിക നന്ദിയും പറഞ്ഞു. കൂടുതല്‍ പാലളന്ന ക്ഷീരകര്‍ഷകരെ ആദരിച്ചു. കിടാരി പാര്‍ക്ക് ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പില്‍ വിജയിയായ കുടിലില്‍ പ്രേംകുമാറിന് പശുക്കുട്ടിയെ സമ്മാനമായി നല്കി.