തൃശൂര്‍> ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച വിമാനകമ്ബനികളുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി.
പെരുന്നാള്‍ പ്രമാണിച്ച് കൂടുതല്‍ പ്രവാസി മലയാളികള്‍ നാട്ടില്‍ എത്തുന്ന സമയത്താണ് തോന്നിയപോലെ വിമാന ടിക്കറ്റ് ചാര്‍ജ് കൂട്ടിയിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാരും സിവില്‍ വ്യോമ മന്ത്രാലയവും നല്കിയ അനുമതിയുടെ ബലത്തിലാണ് പ്രവാസികളെ വലയ്ക്കുന്ന വര്‍ധന വരുത്തിയിട്ടുള്ളത്. രാജ്യത്തിന് വിദേശ നാണ്യ ശേഖരം വന്‍തോതില്‍ എത്തിക്കുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന നിലപാട് തിരുത്തണമെന്ന് പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ ആവശ്യപ്പെട്ടു.