ആലപ്പുഴ എരമല്ലൂരില്‍ ലോറിയില്‍ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. ചാക്കുകളില്‍ നിറച്ച് കടത്തുകയായിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്.
സംഭവത്തില്‍ കോഴിക്കോട് സ്വദേശികളായ ജംഷീര്‍, ഷുകുലിഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്ന് പേപ്പറുമായി വന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.