പനമരം: വയനാട് പനമരത്ത് ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നിത ഷെറിന് (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിദ്ദീഖിനെ പനമരം പൊലീസ് കസ്റ്റഡിയിലെടുത്തു.
നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന് അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ രണ്ട് വയസുള്ള മകനോടൊപ്പം ഞായറാഴ്ചയാണ് ദമ്ബതികള്‍ എത്തിയത്. വീടിന്റെ മുകളിലത്തെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രിയില്‍ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.