ടേബിള്‍ ടെനീസ് താരം വിശ്വ ദീനദയാലന്(18) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച ഗുവാഹതിയില്‍ നിന്ന് ഷിലോങ്ങിലേക്ക് ടാക്സിയില്‍ യാത്ര ചെയ്യുന്നതിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ടതായി ടേബിള്‍ ടെനീസ് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ (ടിടിഎഫ്ഐ) അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന 83-ാമത് സീനിയര്‍ ദേശീയ അന്തര്‍ സംസ്ഥാന ടേബിള്‍ ടെനീസ് ചാംപ്യന്‍ഷിപിനായി മൂന്ന് ടീമംഗങ്ങള്‍ക്കൊപ്പം പോകുകയായിരുന്നു തമിഴ്നാട് സ്വദേശിയായ വിശ്വ. ഇതിനിടെയാണ് അപകടം കൂടെയുണ്ടായിരുന്ന രമേഷ് സന്തോഷ് കുമാര്‍, അബിനാഷ് പ്രസന്നജി ശ്രീനിവാസന്, കിഷോര്‍ കുമാര്‍ എന്നീ താരങ്ങളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകപടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ടാക്സി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു.