തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍. നെടുമങ്ങാട് നഗരിക്കുന്ന് ചിറത്തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ ഗോപു പഴകുറ്റി എന്ന് വിളിക്കുന്ന വാള് ഗോപു (36 ), ഉളിയാഴുത്തുറ മുക്കില്‍ക്കട വി എസ് നിവാസില്‍ അനീഷ് ( 31 ) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം, തമ്ബാനൂര്‍, കഴക്കൂട്ടം, ശ്രീകാര്യം, നരവാമൂട്, മംഗലപുരം, ആറ്റിങ്ങല്‍, നെടുമങ്ങാട് തുടങ്ങി വിവിധ സ്റ്റേഷനുകളിലായി നൂറോളം മോഷണകേസുകളിലെ പ്രതിയായാണ് ഇവര്‍. മംഗലപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മംഗലപുരം ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന തൗഫീക്കിന്റെ പച്ചക്കറിക്കട കുത്തിത്തുറന്ന് 75,000 രൂപ മോഷണം ചെയ്തെടുത്ത കേസില്‍ ഒളിവില്‍ കഴിയവേയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.