കൊല്ലം; ഓവര്‍ ടേക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയെയും കുടുംബത്തെയും നടുറോഡില്‍ ആക്രമിച്ച യുവാക്കള്‍ അറസ്റ്റില്‍.പുത്തൂര്‍ എസ്.എന്‍ പുരം ബദേലില്‍ ജിബിന്‍ (24), പുത്തൂര്‍ തെക്കുംപുരം കെ.ജെ ഭവനത്തില്‍ ജിനു ജോണ്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച പുത്തൂര്‍ ജംഗ്ഷനിലാണ് സംഭവം നടന്നത്.
കൊല്ലം പുത്തൂര്‍ ജംഗ്ഷനില്‍ വച്ച് പ്രതികള്‍ മുളവന അംബികയില്‍ വൈഷ്ണവത്തില്‍ കുണ്ടറ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ സുഗുണന്‍, ഭാര്യ പ്രീത, മകന്‍ അമല്‍ പ്രസൂദ് എന്നിവരെ ആക്രമിക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുക്കാത്തതിന്റെ പേരില്‍ പുത്തൂര്‍ ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം. അമലിന് പ്രതികളുടെ കൈയിലുണ്ടായിരുന്ന ഹെല്‍മെറ്റിന് തലയ്ക്ക് അടിയേറ്റിരുന്നു. നടുറോഡില്‍ അക്രമം നടത്തിയതിന് സുഗുണന്‍, അമല്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.