തിരുവനന്തപുരം മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തുന്ന പരിസ്ഥിതി ക്യാമ്പയിന് തിരുവനന്തപുരം സിറ്റിയിൽ തുടക്കമായി. വീട്ടിൽ രാസവിഷമില്ലാത്ത ഫലങ്ങൾ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണ മലർവാടി ബാലസംഘം പരിസ്ഥിതി കാമ്പയിൻ നടത്തുന്നത്. ഒരു കൈ ഒരു തൈ എന്ന പേരിൽ ജൂൺ 5 മുതൽ 30 വരെയാണ് ക്യാമ്പയിൻ. ഓരോ മലർവാടി അംഗങ്ങളും മൂന്ന് വീതം വൃക്ഷ തൈകൾ നടനാണ് തീരുമാനം. ഇതിലൂടെ വീടുകളിൽ ഒരു ലക്ഷം ഫലവൃക്ഷത്തെ വെച്ചുപിടിപ്പിക്കുകയാണ് മലർവാടിയുടെ ലക്ഷ്യം. കൂടാതെ കാമ്പയിൻ്റെ ഭാഗമായി കുട്ടികൾ സർവ്വേ നടത്തും. വർഷം തോറും നടന്നു വന്ന പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി നടന്ന പ്രവർത്തനങ്ങളുടെ വിലയിരുത്തലിനായാണ് സർവ്വേ നടത്തുന്നത്. ക്യാമ്പയിൻ്റെ തിരുവനന്തപുരം സിറ്റിതല ഉദ്ഘാടനം : മലർവാടി ബാലസംഘം രക്ഷാധികാരി; എ.എസ് നൂറുദ്ദീൻ നിർവ്വഹിച്ചു. കരമന ഗവ: ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ മലർവാടി ബാലസംഘം തിരുവനന്തപുരം സിറ്റി കോഡിനേറ്റർ സനോഫർ കെബീർ അധ്യക്ഷത വഹിച്ചു.
ഗവ: ഗേൽസ് H S S പ്രിൻസിപ്പൽ വേണുഗോപാൽ , ഗവ: ഗേൽസ് H S S ഹെഡ് മാസ്റ്റർ മിനി വി. പി. എന്നിവർ ആശംസകൾ അറിയിച്ചു.
കരമന അലി അക്ബർ സ്വാഗതവും ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.ഗവ: ഗേൽസ് H S S അദ്ധ്യാപകരും , വിദ്ധ്യാർത്ഥികളും പങ്കെടുത്തു.