നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നടി കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കാനൊരുങ്ങി അന്വേഷണ സംഘം.
ഇതിനിടെ തുടരന്വഷണത്തിന് കോടതി അനുവദിച്ച കാലാവധി നാളെ അവസാനിക്കുന്നത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
കാലാവധി 3 മാസം കൂടി നീട്ടി നല്‍കണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എന്നാണ്
അന്വേഷണ സംഘത്തിന്‍്റെ നിലപാട്.
തുടരന്വേഷണ കാലാവധി മൂന്ന് മാസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അനുവദിച്ച കാലാവധി നാളെ പൂര്‍ത്തിയാകുന്നത്.
കാലാവധി നീട്ടുന്ന കാര്യത്തില്‍ അനുകൂല തീരുമാനം അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നാണ് അന്വേഷണ സംഘത്തിന്‍്റെ നിലപാട്.
കേസില്‍ എട്ടാം പ്രതിയായ ദിലീപിന്‍്റെ ഭാര്യ കാവ്യയുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണ സംഘം കോടതിയെ അറിയിക്കും. ഒപ്പം അനൂപിന്്റെയും സ്വരാജിന്്റെയും ചോദ്യം ചെയ്യലും നടന്നിട്ടില്ല.
ഇതിനിടെ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിലുള്ള അനിശ്ചിതത്വം മറികടക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് അന്വേഷണ സംഘം .. ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യണമെന്ന് കാവ്യയും , മറ്റൊരിടത്ത് വച്ച് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘവും കടുത്ത നിലപാടിലാണ്.
സാക്ഷി എന്ന നിലയ്ക്കുള്ള പരിഗണനയുള്ളതിനാല്‍ കാവ്യയ്ക്ക് നിയമത്തിന്‍്റെ പിന്‍ബലമുണ്ട്. സാക്ഷികള്‍ക്ക് നല്കുന്ന CRPC 160 പ്രകാരമുള്ള നോട്ടീസാണ് കാവ്യയ്ക്ക് നല്‍കിയത്.
പകരം പ്രതിയാക്കാന്‍ ഉദ്ദേശിക്കുന്നയാള്‍ക്ക് നല്കുന്ന CRPC 41 A പ്രകാരമുള്ള നോട്ടീസ് കൈമാറാനാണ് തീരുമാനം. നോട്ടീസ് കൈപ്പറ്റിയാല്‍ അന്വേഷണ സംഘം നിര്‍ദ്ദേശിക്കുന്നിടത്ത് കാവ്യ ഹാജരാകേണ്ടി വരും. അങ്ങനെയെങ്കില്‍ ശനിയാഴ്ചയോ തിങ്കളാഴ്ചയോ കാവ്യയുടെ ചോദ്യം ചെയ്യല്‍ ആലുവ പോലീസ് ക്ലബ്ബില്‍ തന്നെ നടക്കും. അന്വേഷണം കാവ്യയിലേക്ക് എന്ന സൂചനയാണ് അന്വേഷണം നല്‍കുന്നത്.