ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ പാരായണവും നാലമ്പല ദര്‍ശനവുമൊക്കെയായി അടുത്ത 30 ദിവസം പ്രാര്‍ഥനാ നിര്‍ഭരരായിരിക്കും ഹിന്ദുമത വിശ്വാസികള്‍.
ആരോഗ്യ സംരക്ഷണത്തിനായി ആയുര്‍വേദ ചികിത്സയും ഇന്നാണ് തുടങ്ങുക.
പഞ്ഞ കര്‍ക്കടകത്തില്‍ ആധിയും വ്യാധിയും ഒഴിഞ്ഞു പോകാന്‍ ഇനിയുള്ള 30 നാള്‍ രാമായണ പാരായണത്തിലാകും വിശ്വാസികള്‍. തിന്മയെ മനസ്സില്‍ നിന്നൊഴിവാക്കി നന്മയെ കൊണ്ട് വരുന്നുവെന്നാണ് സങ്കല്‍പം. മുതിര്‍ന്നവരുള്ള വീടുകള്‍ വൈകുന്നേരങ്ങളില്‍ രാമായണ ശീലുകളാല്‍ മുഖരിതമാകും. കര്‍ക്കടക വാവിന് പിതൃകള്‍ക്ക് ബലി അര്‍പ്പിക്കുക എന്ന സുപ്രധാന ചടങ്ങും ഈ മാസമാണ് നടക്കുക.
ഉഴിച്ചില്‍, പിഴിച്ചില്‍ തുടങ്ങി ആയുര്‍വേദ വിധി പ്രകാരമുള്ള സുഖ ചികിത്സക്കുള്ള സമയം കൂടിയാണിത്. കര്‍ക്കടക കഞ്ഞി അടക്കമുള്ള പ്രത്യേക ഭക്ഷണം തയ്യാറാക്കി കഴിക്കാനും ആളുകള്‍ ശ്രദ്ധിക്കും