തിരുവനന്തപുരം:കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ കത്തി നശിച്ചു. വെഞ്ഞാറമ്മൂട് ഡിപ്പോയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. കെഎസ്ആര്‍ടിസി ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകള്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് കത്തി നശിച്ചതായിാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുതുതായി സര്‍വീസിനെത്തിച്ച അഞ്ച് ഇ.ടി.എം മെഷീനുകളാണ് കത്തി നശിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കെ.എസ്.ആര്.ടി.സി അറിയിച്ചു.