ആര്യനാട് : കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണയിലും ഇന്ധന വില വർധനവിലും പ്രതിക്ഷേധിച്ചുകൊണ്ടു LDF പാർട്ടിയുടെ നേതൃത്വത്തിൽ ആര്യനാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു .LDF ന്റെ വിവിധ ഘടക കക്ഷികളും സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് സമരത്തിൽ പങ്കെടുത്തു . സമര പരിപാടി ഉദ്ഘടാനം ചെയ്തുകൊണ്ട് സ .N .രതീന്ദ്രൻ (സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ )സംസാരിച്ചു .സ.ജി .സ്റ്റീഫൻ MLA ,ശ്രീ ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എ ) മീനാങ്കൽ കുമാർ (സിപിഐ),സ .N ഷൗക്കത്തലി (സിപിഐ(എം)),സ.MS റഷീദ് (സിപിഎം) സ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ഇഞ്ചപുരി സന്തു ,മണ്ഡലം പ്രസിഡൻറ് ആര്യനാട്( സക്കീർ,കേരളം കോൺഗ്രസ് ) വിതുര ഏരിയ കമ്മിറ്റി മെമ്പർ ശ്രീ .വി ബിജുമോഹൻ തുടങ്ങിയവർ സംസാരിച്ചു .