പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ അരുവിപ്പുറം ആയയിൽ സർക്കാർ ആയുർവേദ ഡിസ്പെന്സറിയിൽ പുതുതായി നിർമിച്ച ഔഷധ സസ്യ തോട്ടത്തിന്റെ ഉദ്ഘാടനവും ഔഷധ സസ്യങ്ങളുടെ വിതരണവും പെരുങ്കടവിള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. സുരേന്ദ്രൻ നിർവഹിച്ചു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. റെജികുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. വി. ജെ. സെബി, ഡോ. ആനന്ദ്, ഡോ. നന്ദു, ഡോ. രേഷ്മ, ആദിത്യ, സെജിൻ തുടങ്ങിയവർ പങ്കെടുത്തു,ഔഷധ ചെടികളുടെ പേരും അവയുടെ ഔഷധ ഗുണങ്ങളും വിവരിക്കുന്ന ബോർഡും ഉദ്യാനത്തിൽ ക്രമീകരിച്ചിട്ടുണ്ട്, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസും ഇതൊടനുബന്ധിച്ചു നടത്തുകയുണ്ടായി