തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വാസ്തുശാസ്ത്ര ഹ്രസ്വകാല കോഴ്സ് തുടങ്ങും.
25,000 രൂപയും ജി.എസ്.ടിയുമാണ് നാല് മാസത്തെ കോഴ്സിന്റെ ഫീസ്. 39 സീറ്റുകളുണ്ട്.
ഐ.ടി.ഐ സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍, കെ.ജി.സി.ഇ സിവില്‍ എന്‍ജിനിയറിംഗ്, ഐ.ടി.ഐ ആര്‍ക്കിടെക്ച്വറല്‍ അസിസ്റ്റന്‍സ് ഷിപ്പ്, സിവില്‍ എന്ജിനീയറിംഗിലോ ആര്ക്കിടെക്ച്വറിലോ ഉള്ള ഡിപ്ലോമ, സിവില്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗില്‍ പ്രൊഫഷണല്‍ ഡിപ്ലോമ എന്നിവയാണ് യോഗ്യത. www.vasthuvidyagurukulam.com എന്ന വെബ്സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 15. ഫോണ്‍ 0468 2319740, 9847053294