വായനാദിന മാസാചാരണ ഭാഗമായി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ് കൂളിലെ വിദ്യാർത്ഥികളാണ് അറിവിൻ വെളിച്ചമായ ഗ്രന്ഥശാലയിലെത്തിയത്. അധ്യാപകരോടൊപ്പമായിരുന്നു പാച്ചല്ലൂർ ഗ്രാമിണ ഗ്രന്ഥശാലയിൽ സന്ദർശനം നടത്തിയത്. തുടർന്ന് പി എൻ പണിക്കരുടെ ഛായാചിത്രത്തിൽ വിദ്യാർത്ഥികൾ പുഷ്പാചാർന നടത്തി. പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ,സ്റ്റാഫ് സെക്രട്ടറി ഷാരോൺ, സ്കൂളിലെ മറ്റു അധ്യാപകർ, പാച്ചല്ലൂർ ഗ്രാമിണ ഗ്രന്ഥശാല സെക്രട്ടറി ജയകൃഷ്ണൻ, പ്രസിഡന്റ് രാജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു