നെടുമങ്ങാട് :സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും നെടുമങ്ങാട് എം.എല്‍.എ- യുമായി ജി. ആര്. അനില്‍ മന്ത്രിയുടെ മണ്ഡലത്തിലെ ഓഫീസായ നെടുമങ്ങാട് ഠൗണ്‍ ഹാളില്‍ ഏപ്രില്‍ 10 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണിവരെ ജനങ്ങളില്‍ നിന്ന് നേരിട്ട് പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതായിരിക്കും. പ്രസ്തുത സമയം ഓഫീസില്‍ എത്തുന്നവര്‍ക്ക് മന്ത്രിയെ നേരില്‍ കണ്ട് അപേക്ഷകള്‍ സമര്‍പ്പിച്ച് പരിഹാരമുണ്ടാക്കാന്‍ കഴിയുന്നതാണ്.