കായംകുളം: സ്വാതന്ത്ര്യസമരസേനാനി, പത്രപ്രവര്ത്തകന്, ചരിത്രകാരന്, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പുതുപ്പള്ളി രാഘവന്റെ സ്മരണയ്ക്കായി ഫാമിലി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം ഇത്തവണ ഗോപിനാഥ് മുതുകാടിന്.
രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് 2011 മുതല്‍ അവാര്‍ഡ് നല്കിവരുന്നു.
മാധ്യമ പ്രവര്‍ത്തകരായ ആര്. ശ്രീകണ്ഠന് നായര്‍, ഗീതാ നസീര്‍, ട്രസ്റ്റ് അംഗങ്ങളായ ഷീലാ രാഹുലന്, ശോഭാ സതീശന്, ഷാജി ശര്‍മ്മ എന്നിവരടങ്ങിയ ജൂറിയാണ് ഗോപിനാഥ് മുതുകാടിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ശാസ്ത്ര – സാമൂഹ്യ പ്രതിബദ്ധതയും ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
25,000 രൂപയും ശില്പവും അടങ്ങുന്ന അവാര്‍ഡ് പുതുപ്പള്ളി രാഘവന്റെ ഇരുപത്തിരണ്ടാം ചരമദിനമായ 27 ന് രാവിലെ 11 ന് സമ്മാനിക്കും . കവിയും പ്രഭാഷകനും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണന് സ്മൃതിമണ്ഡപത്തില്‍ വെച്ച് പുരസ്കാര കൈമാറ്റം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.