ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ വസതിയിലാണ് സംസ്‌കാരം. ഇന്നലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്.
തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പൊതുപരിപാടികളില്‍ പങ്കെടുത്ത പ്രയാര്‍ ഗോപാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും.
10 മണി മുതല്‍ 11 മണി വരെ ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. വൈകിട്ട് 3.30 മണിക്കാണ് സംസ്‌കാരം. 18 വര്‍ഷം മില്‍മയുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ മില്‍മയെ ജനകീയമാക്കുന്നതില്‍ പ്രധാന ഇടപെടല്‍ നടത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചടയമംഗലത്തിന്റെ ഒരേയൊരു കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്‍.
പ്രമുഖ സഹകാരിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനും മുൻ എം എൽ എ യുമായ പ്രയാർ ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.