തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച സ്വര്‍ണവും പണവും തട്ടിയെടുത്ത പ്രതി കിളിമാനൂര്‍ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലി തറയില്‍ വീട്ടില്‍ സങ്കീര്‍ത്ത് സുരേഷ് എന്ന 19 കാരനെയാണ് കിളിമാനൂര്‍ പോലീസ് പിടികൂടിയത്.
തോട്ടയ്ക്കാട് സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായി പ്രതി സൗഹൃദം ഉണ്ടാക്കിയെടുക്കുകയും പെണ്‍കുട്ടിയുടെ പക്കല്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതു പെണ്‍കുട്ടി പിതാവിനെ അറിയിച്ചതിനെ തുടര്‍ന്ന് കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടർന്ന് പോലീസ് അറസ്റ് ചെയ്തു.പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.