ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. 37,680 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും.
ജൂലൈ മാസത്തില്‍ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവിലയുണ്ടായിരുന്നത്. അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ. എന്നാല്‍ അതിനുശേഷം സ്വര്‍ണവില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടിയത്.
സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കേന്ദ്ര സര്‍ക്കാര്‍ 5 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. നിലവില്‍ 7.5 ശതമാനമായിരുന്ന സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.