രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില. ഇന്നലെ സ്വര്‍ണ വില രണ്ട് തവണ പരിഷ്കരിച്ചെങ്കിലും ഇന്ന് വിലയില്‍ മാറ്റമില്ല.
36,960 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില. ഇന്നലെ ഉച്ചയോടെ 320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4,620 രൂപയാണ്. ഇന്നലെ 40 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇന്ന് മാറ്റമില്ല. 3,815 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില.