ന്യൂഡല്‍ഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി. ചൊവ്വാഴ്ച സ്വര്‍ണവില ഗ്രാമിന് 120 രൂപ കുറഞ്ഞിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു.