കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ട് യാത്രക്കാരില്‍ നിന്ന് 1.56 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും ബഹറിനില്‍ നിന്നുമെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് സ്വദേശിയായ വിഷ്ണുദാസ്, വടകര സ്വദേശിയായ ഷിജിത്ത് എന്നിവരേയും കാരിയര്‍മാരെന്ന് കരുതുന്ന ആറ് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറിയ സ്വര്‍ണ ഉരുളകളായി ശരീരത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണമാണ് പിടികൂടിയത്.