തിരുവനന്തപുരം/ ന്യൂഡല്‍ഹി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.
ഇതോടെ സ്വര്‍ണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞെങ്കിലും ഞായറാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
മാര്‍ച്ച് മാസം സ്വര്‍ണവില 40,000 കടന്നിരുന്നു. മാര്‍ച്ച് 9 ന് രാവിലെയായിരുന്നു ഒരു പവന് 40,560 രൂപയും ഗ്രാമിന് 5070 രൂപയുമായത്. കഴിഞ്ഞ മാസത്ത ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
അതേസമയം ദേശീയതലത്തിലും സ്വര്‍ണവിലയില്‍ ഇന്ന് കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 23 രൂപ കുറഞ്ഞ് 51,583 രൂപയായി. വെള്ളി കിലോയ്ക്ക് 50 രൂപ കുറഞ്ഞ് 66,783 രൂപക്കാണ് വ്യാപാരം നടക്കുന്നത്. സ്വര്‍ണ വിലയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ 10 ഗ്രാമിന് 1250 രൂപയാണ് കുറഞ്ഞത്. ഇതോ കാലയളവില്‍ വെള്ളിവില കിലോയ്ക്ക് 2900 രൂപ കുറഞ്ഞു.