തിരുവനന്തപുരം: വീഡിയോ ഗെയിമായ ഫ്രീഫയറിലൂടെ പരിചയപ്പെട്ട 13കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ട് പേര് പിടിയില്‍.
കരിക്കകം സ്വദേശി ഷാന്‍രാജ്(22), ബാലരാമപുരം ആര്‍സി സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശി ജീവന്(20) എന്നിവരാണ് കോവളത്ത് അറസ്റ്റിലായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ഈ മാസം 15ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോവളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകാര്യത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തിയത്.
ഒരു വര്ഷത്തിത്തിലധികമായി പെണ്‍കുട്ടിയെ യുവാക്കള്‍ പീഡിപ്പിക്കുന്നതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മുമ്ബും പെണ്‍കുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവന് ഫ്രീഫയര്‍ ഗെയിമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മറ്റൊരു പ്രതിയായ ഷാന്‍രാജ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒമ്ബതാം തീയതി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം കൂട്ടുകാരിയുടെ ശ്രീകാര്യത്തുള്ള വീട്ടില്‍ ഉപേക്ഷിച്ച് ഇയാള്‍ മുങ്ങുകയായിരുന്നു. ഒരാഴ്ചയോളം ഷാന്‍രാജ് പീഡിപ്പിച്ചുവെന്നാണ് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
കോവളം എസ്എച്ച്ഒ പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ സഹായിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.