കിഴക്കമ്ബലം: കഞ്ചാവ് വില്പനക്കാരായ നാല് യുവാക്കളെ തടിയിട്ടപറമ്ബ് പൊലീസ് അറസ്റ്റ് ചെയ്തു. തേവക്കല്‍ കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടില്‍ വൈശാഖ് (29), കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടില്‍ ഷാജഹാന് (27), കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടില്‍ സുമല്‍ വര്‍ഗീസ് (26), കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കല്‍ വീട്ടില്‍ വര്‍ഗീസ് (32) എന്നിവരാണ് പ്രതികള്‍.
സംഭവവുമായി ബന്ധപ്പെട്ട് ചേലക്കാട്ടില്‍ വീട്ടില്‍ ചെറിയാന് ജോസഫിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് രണ്ടു കിലോ കഞ്ചാവും, ഇലക്ട്രോണിക് ഡിജിറ്റല്‍ ത്രാസും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിന്റെ അന്വേഷണത്തിലാണ് മറ്റു പ്രതികള്‍ അറസ്റ്റിലായത്. ഇവര്‍ നിരവധി പ്രാവശ്യം പലയിടങ്ങളില്‍ നിന്ന് കഞ്ചാവ് വാങ്ങി വില്പന നടത്തി. വര്‍ഗീസിനെതിരെ വിവിധ സ്റ്റേഷനുകളില്‍ എട്ട്, വൈശാഖിന് മൂന്ന്, സുമലിന് മൂന്ന് എന്നിങ്ങനെ കേസുകള്‍ നിലവിലുണ്ട്.
എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്പെക്ടര്‍ വി.എം. കേഴ്സണ്‍, എസ്.ഐമാരായ കെ.എ. സത്യന്, ശാന്തി കെ. ബാബു, മാഹിന്‍ സലീം, എസ്.സി.പി.ഒ മാരായ പി.എസ്. സുനില്‍കുമാര്‍, വി.എ. ഇബ്രാഹിം കുട്ടി, കെ.കെ. ഷിബു, ഇ.എസ്. ബിന്ദു, ഇഷാദ പരീത്, ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് തുടങ്ങിയവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.