യൂറോപ്പാ ലീഗില്‍ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്. ജര്‍മ്മന്‍ ബുണ്ടസാ ലീഗ് ക്ലബ്ബ് ഫ്രാങ്ക്ഫര്ട്ടാണ് കറ്റാലന്‍സിനെ 1-1ന് പിടിച്ചുകെട്ടിയത്. സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ബാഴ്സയെ ഫ്രാങ്ക്ഫര്‍ട്ട് ശരിക്കും ഞെട്ടിച്ചു. മികച്ച അവസരങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ട് സൃഷ്ടിച്ചപ്പോള്‍ പതിവ് താളം കണ്ടെത്താന്‍ ബാഴ്സയ്ക്കായില്ല. ക്വാര്‍ട്ടര്‍ ആദ്യ പാദമല്‍സരത്തില്‍ എയ്ന്ട്രാച്ച് ഫ്രാങ്ക്ഫര്ട്ടാണ് 48ാം മിനിറ്റില്‍ ലീഡ് നേടിയത്. 66ാം മിനിറ്റില്‍ ഈ ഗോളിന് ഫെറാന്‍ ടോറസിലൂടെ ബാഴ്സ മറുപടി കൊടുത്തെങ്കിലും ലീഡെടുക്കാന്‍ ആയില്ല.