കല്‍പ്പറ്റ: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വയനാട്ടില്‍ 15 വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം സ്വദേശികളായ 15പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കമ്ബളക്കാട്ടെ ഹോട്ടലില്‍ നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. വിനോദസഞ്ചാരികളെ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വയനാട്ടില്‍ നിന്നും തിരികെപോകുന്നതിനിടെയാണ് സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. കഴിഞ്ഞ ദിവസം കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിക്കുകയും നിരവധിപ്പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹോട്ടലുകളില്‍ കര്‍ശന പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.