ഈരാറ്റുപേട്ട: ആര്‍ത്തലച്ചുവന്ന മലവെള്ളം പുഴയും തോടും നിറച്ച് കിടപ്പാടങ്ങളിലേക്ക് ഇരച്ചെത്തിയപ്പോഴും ശുദ്ധജലമില്ലാതെ നൂറുകണക്കിന് പേര് പ്രയാസത്തില്‍.
ആറ്റിലെ വെള്ളം കൈത്തോടുകളിലൂടെ കയറി വന്നപ്പോള്‍ ആദ്യം മൂടിയത് കിണറുകളാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ ഒരു കിണറ്റില്‍നിന്ന് 20ല്‍ അധികംവരെ മോട്ടോറുകള്‍ ഘടിപ്പിച്ച് വെള്ളം ശേഖരിക്കുന്നവരുണ്ട്. അവരുടെ കുടിവെള്ളമാണ് കൂടുതലും മുടങ്ങിയത്. ആറ്റില്‍ ജലനിരപ്പ് താഴാത്തതും മഴ തോരാതെ നില്ക്കുന്നതും മൂലം കിണറുകള്‍ വൃത്തിയാക്കാന്‍ വീട്ടുകാര്‍ ശ്രമിക്കാറില്ല.
നഗരസഭയിലെ താഴ്ന്ന പ്രാദേശങ്ങളായ മുരുക്കോലി, മാതാക്കല്‍, പൊന്തനാപറമ്ബ് പ്രദേശങ്ങള്‍ക്ക് പുറമെ ഏഴ്, 11, 20, 21 ഡിവിഷനുകളിലെ ഏകദേശം നൂറോളം സ്വകാര്യ കിണറുകളാണ് വെള്ളത്തിനടിയിലായത്. കൂടാതെ ഈ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പത്തോളം ജനകീയ ജലസേചന പദ്ധതികളുടെ പൊതുകിണറുകളിലെ ശുദ്ധജലവും മലിനമായി. ഇതും കുടിവെള്ളം മുടങ്ങാനുള്ള മറ്റൊരു കാരണമാണ്. ആറ്റുതീരത്ത് സ്ഥാപിച്ചിരുന്ന ജലസേചന പദ്ധതികളുടെ മോട്ടോറുകള്‍ വെള്ളംകയറി തകരാറിലായതും ഇവര്‍ക്ക് തിരിച്ചടിയായി.
നഗരസഭയുടെ ജലസേചന പദ്ധതികളുടെ കിണറുകളെല്ലാം ആറിന്റെ തീരത്താണ് നിര്‍മിച്ചിരിക്കുന്നത്. വലിയ മോട്ടോറുകളായതിനാല് ശരിയാക്കി എടുക്കാനും കാലതാമസം വരും. നിലവില്‍ പണംകൊടുത്ത് കുടിവെള്ളം വാങ്ങേണ്ട അവസ്ഥയിലാണ്ജനങ്ങള്.