തിരുവനന്തപുരം: പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു.നാദിര്‍ നജീബി ( 10 ) നാണ് കടിയേറ്റത്.
കാലിനാണ് മുറിവേറ്റത്. ഇന്നലെ വൈകുന്നേരം നാലരയോടെയണ് സംഭവം. സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാന്‍ രക്ഷിതാവിനെ കാത്തുനില്ക്കുമ്ബോഴാണ് സംഭവം.
തെരുവുനായ കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ച് കടിയേറ്റ കുട്ടിയെ രക്ഷിച്ചത്. തുടയില്‍ ആഴത്തില്‍ മുറിവേറ്റ നാദിറിനെ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.