CPI M ല്‍ പിണറായിയ്ക്ക് സാധിച്ചത് EMS ന് പോലും കഴിയാഞ്ഞ കാര്യമാണ് അക്കാര്യം അംഗീകരിക്കാതെ തരമില്ല . അതേ സമയം പൊതു നിരത്തുകള്‍ കൈയ്യേറുന്നതിന് എതിരെ ഹൈക്കോടതി ഇറക്കിയ ഉത്തരവ് ലംഘിച്ചതിനെതിരെ വന്ന പരാമര്‍ശത്തിന് നേരേ പരോക്ഷ ഭീഷിണി ഉയര്‍ത്തിയും യാധാര്ത്ഥ്യങ്ങളെയും ചരിത്രത്തേയും വളച്ചൊടിച്ചും പിണറായി നടത്തിയ ഭീഷിണി പ്രസംഗം ജനാധിപത്യത്തിന് നേരേയുളള അപായ സൂചനയാണ് .ഇതുതന്നേയാണ് ഈ പ്രത്യയശാസ്ത്രം അപകടകാരിയാണ്ന്ന് പ്രധാനമന്ത്രി പറഞ്ഞതിന്റെ പൊരുളും. പാര്‍ട്ടിയെ എങ്ങനെ തന്റെ ആധിപത്യത്തില്‍ കൊണ്ടുവന്നോ അതിലും വക്രവും കപടവും അപകടകരവുമായ രീതിയില്‍ കേരളത്തെ പാര്‍ട്ടി ആധിപത്യത്തിലാക്കാനാവും തുടര്‍ നടപടികള്‍ എതിര് പക്ഷം വളരെ ദുര്‍ബ്ബലവും ചഞ്ചലവും ആണെന്നതുകൊണ്ട് അക്കാര്യം മിക്കവാറും എളുപ്പവും ആയേക്കും. അധികാരം പണം കൈയ്യൂക്ക് മാധ്യമ പിന്തുണ ഇതൊക്കെ ചേരുമ്പോള്‍ ബംഗാളിനേയും ത്രിപുരയേയും കടത്തി വെട്ടുന്ന തേര്‍വാഴ്ചയ്ക്ക് കേരളം ഇരയാവും . അടിയന്തിരാവസ്ഥ കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പില്‍ എതിരെ വോട്ട് ചെയ്യാന്‍ പോലും ഇന്ദിരാഗാന്ധിയെ ഭയന്ന മലയാളി സാഷ്ടാംഗം കീഴടങ്ങുന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുമോ.?
ഏതായാലും 65 ലെ പിളര്‍പ്പു പോലെയോ KR ഗൗരിയമ്മയെ പോലെയോ MVR നെ പോലെയോ ഉളള നിഷേധികള്‍ ഉയര്‍ന്നു വരുന്നത് TP ചന്ദ്രശേഖനെ ബലി നല്കി തടഞ്ഞതുകൊണ്ട് അത്തരം സാധ്യതകള്‍ പ്രതീക്ഷിക്കണ്ട തൊഴിലുറപ്പ് മുതല്‍ വൈസ്സ് ചന്‍സലര്‍ വരെയുളള നിയമനങള്‍ കൂടി ഉച്ചിഷ്ടം പോലെ ഇട്ടു കൊടുക്കുമ്പോള്‍.
ജനാധിപത്യ കേരളത്തിന്റെ കണ്ടകശനി ഇന്നു തുടങ്ങുന്നു. എത്രകാലമെന്ന് കണ്ടറിയണം .