ഡല്‍ഹി: തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
24 മണിക്കൂറിനിടെ 2, 527 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 33 പേര് മരണമടഞ്ഞു.
രോഗവ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. പൊതു ഇടങ്ങളിലും മെട്രോയിലും മാസ്ക് നിര്‍ബന്ധമാക്കി. മാസ്ക് ധരിക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കും. രോഗവ്യാപനം പശ്ചാത്തലത്തില്‍ സ്കൂളുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
തര്‍മല്‍ പരിശോധനയ്ക്ക് ശേഷമേ വിദ്യാര്‍ത്ഥികളെയും മറ്റ് അധികൃതരെയും സ്കൂളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.