രാജ്യത്ത് 24 മണിക്കൂറിനിടെ 16,906 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : 45 മരണം
ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധന.
16,906 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗബാധിതരായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന 15,447 പേര് രോഗമുക്തരാകുകയും ചെയ്തു. 45 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.
രാജ്യത്ത് നിലവില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം 1,32,457 ആയി ഉയര്‍ന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളില്‍ 4,30,11,874 പേരും ഇതിനോടകം രോഗമുക്തരായി. 98.50 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്തി നിരക്ക്.