കോവിഡിനെ പ്രതിരോധിക്കാന്‍ ആദ്യ എംആര്‍എന്‍എ വാക്സിന് വികസിപ്പിച്ചെടുത്ത് ഇന്ത്യ. ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയിലെ ശാസ്ത്രജ്ഞരാണ് ഈ വാക്സിന് വികസിപ്പിച്ചെടുത്തത്.
ഡെങ്കിപ്പനി, ക്ഷയം തുടങ്ങിയ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ഈ വാക്സിന് പോരാടാന്‍ കഴിയും എന്നാണ് വിദഗ്ധര്‍ പറയുന്നത്. സാര്‍സ് കോവ് 2 വൈറസിന്റെ സ്പൈക് പ്രോട്ടീനിന് എതിരായി ആന്റിബോഡി ഉല്പാദിപ്പിക്കുന്നതില് വാക്സിന് 90% കാര്യക്ഷമമാണെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കി.
എംആര്‍എന്‍എ വാക്സിനുകള്‍ ശരീരത്തില്‍ കുത്തിവെക്കുമ്ബോള് ശരീരം ചില പ്രോട്ടീനുകള്‍ ഉല്പാദിപ്പിക്കും. വൈറല്‍ പ്രോട്ടീനുകള്‍ ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ ജനിതക കോഡുകള്‍ നമ്മുടെ ശരീരകോശങ്ങള്‍ക്ക് നല്‍കുകയാണ് എംആര്‍എന്‍എ വാക്സിനുകള്‍ ചെയ്യുന്നത്.