ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി തമിഴ്നാടും. കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനം തമിഴ്നാട് പിന്‍വലിച്ചു.
പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഇനി മുതല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. തമിഴ്നാട് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 പ്രകാരം കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
സംസ്ഥാന ജനസംഖ്യയില്‍ ഭൂരിപക്ഷം പേര്‍ക്കും വാക്സീന് നല്‍കുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. 18 വയസിന് മുകളിലുള്ള 92% പേര് ഇതിനകം ഒന്നാം ഡോസും 72% പേര് രണ്ടാം ഡോസും സ്വീകരിച്ചു. 23 കൊവിഡ് കേസുകള്‍ മാത്രമാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിയമപരമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ സ്വയം നിയന്ത്രണങ്ങള്‍ ജനങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി