നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
തുടരന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും നീതി നടപ്പാക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയെന്നും, ഇത് കേസിനെ ബാധിച്ചെന്നും പ്രതികള്‍ക്ക്
ഗുണകരമായന്നും ഹര്‍ജിയില്‍ പറയുന്നു.കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക്ക് ഫലം വന്നിട്ടും വിചാരണക്കോടതി ജഡ്ജി ഇതെക്കുറിച്ച് അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.