സംസ്ഥാനത്ത് ഏലത്തിന്റെ വില കുത്തനെ ഇടിയുന്നു. ഉല്‍പ്പാദനച്ചെലവ് പോലും ലഭിക്കാത്ത വിധത്തിലാണ് ഏലം വില കൂപ്പുകുത്തിയത്.
ഇപ്പോള്‍ ഒരു കിലോ ഏലത്തിന്റെ വിപണി വില 800 രൂപയാണ്. കോവിഡിന് മുന്‍പ് കിലോയ്ക്ക് 4,000 രൂപ വരെ ഏലത്തിന് ലഭിച്ചിരുന്നു.
കോവിഡില്‍ വിപണി മന്ദഗതിയില്‍ ആയതോടെ ഗള്‍ഫില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതാണ് ഏലം വിലയ്ക്ക് തിരിച്ചടിയായത്. ശരാശരി ഉല്‍പ്പാദന ചെലവായ ആയിരം രൂപ പോലും ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ക്കിടയില്‍ പ്രതിസന്ധി തുടരുകയാണ്. കാര്‍ഡമം ഹില്‍ റിസര്‍വ് ചട്ടപ്രകാരം, ഏലം കൃഷി ഭൂമി മറ്റ് കൃഷിക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഈ കാരണവും ഏലം കര്‍ഷകര്‍ക്ക് പ്രതികൂലമായി. നിലവില്‍, ചട്ടത്തില്‍ ഉള്‍പ്പെടാത്ത ഭൂമിയില്‍ ചെറുകിട കര്‍ഷകര്‍ കുരുമുളക് കൃഷി ആരംഭിച്ചിട്ടുണ്ട്.