തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന് സജയകുമാറിന്റെ ആത്മഹത്യയും റമ്മി കളിയുടെ ദുരന്തമായിരുന്നു.
ലക്ഷക്കണക്കിന് രൂപയാണ് കളിച്ച് സജയകുമാറിന് ന്ഷ്ടമായത്. ജീവിതത്തില്‍ നിന്ന് കരയറാന്‍ കഴിയില്ലെന്ന തിരിച്ചറിവിലായിരുന്നു സജയകുമാറിന്റെ ആത്മഹത്യ. ഇതിന് പിന്നാലെ സംസ്ഥാനത്തു പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതിക്കു സര്‍ക്കാര്‍ ശ്രമം തുടങ്ങി. പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.
ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്ബനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി. നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു നീക്കം.
ചൂതാട്ടത്തിന് സമാനമാണ് റമ്മി കളിയിലേയും ചതി. ജയിക്കുമെന്ന തോന്നല്‍ കളിക്കുന്നവരില്‍ ഉണ്ടാക്കും. തോല്‍ക്കും വരെ ജയിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് മുമ്ബോട്ട് പോക്ക്. തോറ്റു കഴിഞ്ഞാലും അടുത്ത കളി ജയിക്കാനാകുമെന്ന മാനസികാവസ്ഥ കളിക്കുന്നവരില്‍ ഉണ്ടാക്കും. അവര്‍ വീണ്ടും മത്സരത്തിന് എത്തും. കളിയുടെ അവസാന നിമിഷം വരെ ത്രില്‍ നിലനിര്‍ത്തിയാണ് ആളുകളെ അടിമകളാക്കുന്നത്. പണ്ടത്തെ ചീട്ടുകളിയുടെ അതേ മനഃശാസ്ത്രമാണ് ഇതിന് എല്ലാം ആധാരമാക്കുന്നത്. ഈ സാഹച്യത്തിലാണ് സംസ്ഥാനം ഇടപെടലിന് എത്തുന്നത്.
2021 ഫെബ്രുവരിയിലാണു സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ റമ്മി ആദ്യം നിരോധിച്ചത്. സെപ്റ്റംബറില്‍ ഹൈക്കോടതി അതു റദ്ദാക്കി. വൈദഗ്ധ്യം ആവശ്യമായ കളി (ഗെയിം ഓഫ് സ്കില്‍) ആണ് റമ്മി; കളിക്കുന്നത് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് എന്നീ കാരണങ്ങളാല്‍ നിരോധനം നിയമവിരുദ്ധവും വിവേചനവുമാണെന്നാണു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള ഗെയിമിങ് നിയമം 14ാം വകുപ്പനുസരിച്ച് ‘ഗെയിം ഓഫ് സ്കില്‍’ ആയാല്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാകില്ല.
14 (എ)യില്‍ നിയന്ത്രണം ബാധകമല്ലാത്ത കളികളെക്കുറിച്ചു പറയുന്നതില്‍ റമ്മിയും ഉള്‍പ്പെടുന്നുണ്ട്. 14 (എ) ഭേദഗതി ചെയ്തു പണം വച്ചുള്ള റമ്മി കളി നിയന്ത്രിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പണം വച്ചുള്ള കളി ആയതിനാല്‍ ഭാഗ്യപരീക്ഷണത്തിന്റെ (ഗെയിം ഓഫ് ചാന്‍സ്) പരിധിയില്‍ വരുമെന്നാണു ഭേദഗതി കൊണ്ടുവരിക. ഒരു വര്‍ഷം തടവ്, 10,000 രൂപ പിഴ അല്ലെങ്കില്‍ രണ്ടും കൂടി എന്ന ശിക്ഷയും വ്യവസ്ഥ ചെയ്യും. ഗെയിമിങ് നിയമം സംസ്ഥാന പട്ടികയില്‍ പെടുന്നതാണ്.
റമ്മി ഗെയിം ഓഫ് സ്കില്‍ ആണെന്നും ഗെയിം ഓഫ് ചാന്‍സ് അല്ലെന്നും സുപ്രീം കോടതിയും വിധിച്ചിരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാന സര്‍ക്കാരുകളും പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി നിരോധിച്ചിരുന്നു. തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും നിരോധനം ഹൈക്കോടതികള്‍ റദ്ദാക്കി. എന്നാല്‍ ആത്മഹത്യകള്‍ പെരുകിയതോടെ വീണ്ടും നിരോധനം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ് തമിഴ്നാട്. ഇതിനായി നിയോഗിച്ച സമിതി കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്കി.