കലബുറഗി: () കര്‍ണാടക കലബുറഗി ജില്ലയിലെ കമലാപൂരിന് സമീപം ബസും ടെംപോ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസിന് തീപിടിച്ച് ഏഴു പേര് വെന്തുമരിച്ചു.ഡീസല്‍ ടാങ്കിലെ ചോര്‍ചയെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് നിഗമനം.
ഗോവയില്‍ നിന്ന് ഹൈദരാബാദിലേക്ക് 29 യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ച ബസില്‍ നിന്ന് 22 യാത്രക്കാര്‍ രക്ഷപ്പെട്ടതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
മരിച്ചവരെല്ലാം ഹൈദരാബാദ് സ്വദേശികളാണെന്നാണ് വിവരം. ഗോവയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തില്‍ പെട്ടത്. അപകടം നടന്ന് മൂന്ന് മണിക്കൂറിന് ശേഷവും ബസ് കത്തിക്കൊണ്ടിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു