എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ജേക്കബ് കെ ഏബ്രഹാം ബജറ്റ് അവതരിപ്പിച്ചു. 14,49,34,205 രൂപ വരവും 13,83,80,000 രൂപ ചിലവും 65,54,205 രൂപ നീക്കിയിരുപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് പദ്ധതിക്ക് 90 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിന് 2 കോടി 75 ലക്ഷം, സേവന മേഖലയ്ക്ക് 4,97,80,000 രൂപ, പശ്ചാത്തല മേഖലയ്ക്ക് 2,01,20,000 രൂപ, ഉത്പാദനമേഖലയ്ക്ക് 44 ലക്ഷം രൂപ എന്നിങ്ങനെ ബജറ്റില്‍ വിലയിരുത്തി.