തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലെറ്റില് മോഷണം പതിവാക്കിയ കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍.
കരമന സ്വദേശി വിജുവിനെയാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
പവര്‍ഹൗസ് റോഡിലെ പ്രീമിയം ഔട്ട്ലെറ്റില് എത്താറുള്ള കള്ളന് കുപ്പിയെടുത്ത് മടിയില്‍ ഒളിപ്പിച്ച ശേഷം കടന്നുകളയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഔട്ട്ലെറ്റില് എത്തിയ വിജു കടയില്‍ കയറി ഒരു കുപ്പി മോഷ്ടിച്ച് പോകുന്നതിനിടെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ മോഷണം നടന്നതായി ജീവനക്കാര്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കള്ളനെ തിരച്ചറിഞ്ഞതോടെയാണ് ജീവനാക്കാര്‍ ഇയാളെ പിടികൂടിയത്.