ആയുര്‍വേദ മേഖലയ്ക്കും കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ആര്യവൈദ്യശാല സന്ദര്‍ശനത്തിന്‍റെ ഭാഗമായി കൈലാസ മന്ദിരത്തില്‍ എത്തിയതായിരുന്നു മന്ത്രി.
മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാര്യര്‍, സി.ഇ.ഒ.ജി.സി.ഗോപാലപിള്ള, ട്രസ്റ്റിമാരായ പി.രാഘവ വാര്യര്‍, ഡോ.കെ.മുരളീധരന്‍, കെ.ആര്‍.അജയ്, ഡോ.സുജിത് എസ്.വാര്യര്‍, ജോയിന്‍റ് ജനറല്‍ മാനേജര്‍ യു.പ്രദീപ്, കെ.വി.രാമചന്ദ്രവാര്യര്‍, ശൈലജ മാധവന്‍കുട്ടി, പി.എസ്.സുരേന്ദ്ര വാര്യര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, ഡി എം ഒ ഡോ രേണുക എന്നിവര്‍ അനുഗമിച്ചു. ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രി മടങ്ങിയത്.