ആലപ്പുഴ: കേന്ദ്ര സര്‍ക്കാരിന്റെ എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മികച്ച എം.എസ്.എം.ഇ.കളെ ആദരിക്കുന്നു. ഉത്പാദന, സേവന മേഖലകളിലെ മികച്ച സംരംഭകര്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ, ഭിന്നശേഷി എന്നീ വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപ, രണ്ടു ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ സമ്മാനത്തുകയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഒരു സംരംഭത്തിന് ഒന്നില്‍ കൂടുതല്‍ വിഭാഗങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കാം. https://dashboard.msme.gov.in/na എന്ന ലിങ്ക് വഴി ഏപ്രില്‍ 20 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0487 2360536, 2360686, 9645623491, 9495849291.