ആറ്റിങ്ങല്‍: നഗരസഭ പരിധിയില്‍ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്. പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടിച്ചു.
നഗരസഭ ഹെല്‍ത്ത് വിഭാഗം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയതും മനുേഷ്യാപയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങള്‍ പിടിച്ചെടുക്കുകയും ന്യൂനതകള്‍ കണ്ടെത്തുകയും ചെയ്തു. പഴകിയ ആഹാരസാധനങ്ങള്‍ വില്പനക്കായി സൂക്ഷിച്ച സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് ശുചിത്വനിലവാരം മെച്ചപ്പെടുത്തുന്നതിന് നോട്ടീസ് നല്‍കും. ഹോട്ടല്‍ നാഗേഷ്, മെക്സിക്കന്‍ ഗ്രില്‍, മുഗള്‍സ് ദര്‍ബാര്‍, ഇര്‍ഷാദ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ പിടിച്ചെടുത്തത്.
പരിശോധന നടത്തിയ ഹോട്ടലുകളില്‍ എല്ലാം തന്നെ നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള് ഉപയോഗിച്ചുവരുന്നതായി കണ്ടെത്തി. പാര്‍സല്‍ നല്‍കുന്നതിന് ഇപ്പോഴും എല്ലാ ഹോട്ടലുകളിലും പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. പരിശോധനയില്‍ താലൂക്ക് ആശുപതി സൂപ്രണ്ട് ജസ്റ്റിന് ജോസ്, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അജയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മനോജ്.എസ്.എസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുബാറക് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.