ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ലെങ്കില്‍ പെട്രോളിയം മന്ത്രാലയം പിരിച്ചു വിടണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്.
നിയന്ത്രണമില്ലാത്ത പണപ്പെരുപ്പമാണ് എണ്ണവില വര്ധനവിലൂടെയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ കൊള്ളയടിക്കുകയാണ് വില വര്‍ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
വില വര്‍ധനവില്‍ സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്ലെങ്കില്‍ എന്തിനാണ് പെട്രോളിയം മന്ത്രാലയം. ഉടന്‍ തന്നെ ഇത്തരം മന്ത്രാലയങ്ങള്‍ പിരിച്ചുവിടണമെന്ന് അഖിലേഷ് യാദവ് ട്വിറ്ററില്‍ കുറിച്ചു. യുക്രെയ്ന് യുദ്ധം മൂലമാണ് ഇന്ത്യയില്‍ പെട്രോള്‍ വില ഉയര്‍ന്നതെന്ന പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രസ്താവനക്കെതിരേയും അഖിലേഷ് രംഗത്തെത്തി.
യുക്രെയ്ന് യുദ്ധം ഇന്ത്യയെ മാത്രമല്ല ബാധിച്ചതെന്നും യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന് തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനവില വര്‍ധിച്ചിട്ടുണ്ടെന്ന് ഹര്‍ദീപ് സിങ് പുരി പറഞ്ഞിരുന്നു. ഈ സ്ഥലങ്ങളില്‍ 51 ശതമാനമാണ് എണ്ണവില വര്‍ധന. എന്നാല്‍ ഇന്ത്യയില്‍ അഞ്ച് ശതമാനം മാത്രമാണ് വര്‍ധനയെന്നും പുരി പറഞ്ഞു.