തൃശൂര്‍: എരുമപ്പെട്ടി ചിറമലയങ്ങാട് പുളിക്കപറമ്ബ്
കോളനിയില്‍ അതിഥി തൊഴിലാളികളെ കുത്തി പരുക്കേല്‍പ്പിച്ച പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
കടങ്ങോട് മുക്കിലപീടിക കൊണ്ടത്തൊടിയില്‍ കണ്ണ (26) നെയാണ് ഇന്‍സ്‌പെക്ടര്‍ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുളിക്കപറമ്ബ് കോളനിയിലെ താമസക്കാരും സഹോദരങ്ങളുമായ തമിഴ്‌നാട് സ്വദേശിയും മുത്തു (26), മണികണ്ഠന്‍ (28)എന്നിവരെയാണ് കണ്ണന്‍ കത്തികൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചത്.
കടം വാങ്ങിയ 2000 രൂപ തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം. മണികണ്ഠനില്‍നിന്ന് പ്രതി കടം വാങ്ങിയ പണം തിരികെ ചോദിക്കാന്‍ ചെന്നതിനെ തുടര്‍ന്ന് മണികണ്ഠനെ ആക്രമിക്കുകയും രക്ഷപ്പെട്ടു പോയ മണികണ്ഠനെയും മുത്തുവിനെയും താമസസ്ഥലത്ത് ചെന്ന് മണികണ്ഠന്റെ നെഞ്ചിലും മുത്തുവിന്റെ കൈയിലും കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു.
പരുക്കേറ്റ സഹോദരന്മാരെ തൃശൂര്‍ മെഡിക്കല്‍
കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം നാടുവിടാന്‍ ശ്രമിച്ച പ്രതിയെ എരുമപ്പെട്ടിയില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. സുഗതന്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ. സുഗുണന്‍, എസ്. അഭിനന്ദ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.