അടൂര്‍ ഏനാത്ത് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആളും മരിച്ചു.
മടവൂര്‍ സ്വദേശി നിഖിലാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന നിഖിലിന്റെ മാതാപിതാക്കള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് അപകടസ്ഥലത്തുവച്ച് മരിച്ചത്.
എതിര്‍ദിശയില്‍നിന്ന് വന്ന കാറിലുണ്ടായിരുന്ന നാലു പേര് സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുകയാണ്. ഇവര്‍ അപകടനില തരണം ചെയ്തെന്നാണ് വിവരം.
ബുധനാഴ്ച പുലര്‍ച്ചെ 6.30 ഓടെ പുതുശേരി ഭാഗത്തിനു സമീപമാണ് അപകടമുണ്ടായത്. അടൂരില്‍ നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോയ കാറും എതിര്‍ദിശയില്‍ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.