സംസ്ഥാനപാതയിൽ വാമനപുരം ആശുപത്രി മുക്കിൽവാഹന അപകടം. വാമനപുരം ആശുപത്രിയിലെ ഡോക്ടർ വന്ന കാറും കിളിമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.കിളിമാനൂർ പുല്ലയിൽ സ്വദേശികളായ യുവാക്കൾക്കാണ് പരിക്കേറ്റത്.
കിളിമാനൂർ പുല്ലയിൽ അരുൺ നിവാസിൽ അരുൺ എസ് ജെ അഖിൽ എസ് ജെ എന്നിവർക്കാണ് പരിക്കേറ്റത് പരിക്കേറ്റ യുവാക്കൾ ഇപ്പോൾ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.