ന്യൂയോര്‍ക്ക് :ട്വിറ്റര്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്കിന് സ്വന്തം.ഇലോണ്‍ മസ്ക് സമൂഹമാധ്യമമായ ട്വിറ്റര്‍ വാങ്ങാനായി മുന്നോട്ട് വെച്ച വില ബോര്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.മസ്ക് വാഗ്ദാനം ചെയ്തത് 43 ബില്യന്‍ ഡോളര്‍ ആണ്.ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്കി 4400 കോടി ഡോളറിനാണ് ട്വിറ്റര്‍ ഇലോണ്‍ മസ്കിന്റെ സ്വന്തമാക്കുന്നത്. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറും.
എന്നാല്‍ അവസാന നിമിഷം ഇടപാട് മാറാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.ട്വിറ്റര്‍ ബോര്‍ഡ് തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. ടെസ്ല സിഇഒ ഇലോണ്‍ മസ്ക് ട്വിറ്റര്‍ വാങ്ങുന്നതിന് നീക്കം നടത്തിവരികയാണ്. ബോര്‍ഡ് വിഷയം ചര്‍ച്ച ചെയ്തത് ഓഹരിയുടമകളുടെ സമ്മര്‍ദം മൂലമാണ്. ഓഹരിയുടമകളോട് വാഗ്ദാനം എന്താണെന്നത് വ്യക്തമായി മസ്ക് പറഞ്ഞിരുന്നു.ഈ ഇടപാട് നഷ്ടപ്പെടുന്നതിലൂടെ വലിയൊരു അവസരം ഇല്ലാതാക്കരുതെന്നും മസ്ക് നിലപാടെടുത്തു.
ഇലോണ്‍ മസ്ക് 9.2 ശതമാനം ഓഹരി സ്വന്തമാക്കി ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാന്‍ നീക്കം നടത്തിയിരുന്നു. മസ്കിന്റെ ഈ നീക്കത്തെ മറികടക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഓഹരി വാങ്ങുന്നതില്‍ ട്വിറ്റര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 15 ശതമാനത്തിലധികം ഓഹരി വാങ്ങാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കൂടുതല്‍ ഓഹരികള്‍ സൃഷ്ടിക്കപ്പെടുകയും അതുവഴി പൂര്‍ണമായ ഏറ്റെടുക്കാനുള്ള നീക്കം തടസപ്പെടുന്നതുമാണ് നിയന്ത്രണം.
പിന്നാലെ ഇലോണ്‍ മസ്ക് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്ത് നിന്ന്് പിന്മാറി. തുടര്‍ന്ന് ട്വിറ്ററില്‍ കൂടുതല്‍ ഓഹരി വാങ്ങാനുള്ള നിയമപരമായ അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇലോണ്‍ മസ്ക് ട്വിറ്ററിനെ മൊത്തമായി ഏറ്റെടുക്കാനുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു.